പെരുമ്പാവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചേലാമറ്റം ഒക്കല്‍ വല്ലംപഞ്ചായത്ത് കിണറിന് സമീപം സ്രാമ്പിക്കല്‍വീട്ടില്‍ ഹാദില്‍ഷ ആദില്‍ഷ (28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ്പുര ഭാഗത്ത് മുണ്ടയ്ക്കല്‍വീട്ടില്‍ റസല്‍ (28) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്.കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് (മമ്മു) പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളം നാസ്‌വേ ബ്രിഡ്ജിനു സമീപം കാറില്‍ വന്നിറങ്ങിയ പ്രതികള്‍ ആശാരിമോളം സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനുശേഷം നോർത്ത് ഇന്ത്യയിലേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.