മുംബൈ : : ലോണാവാലയിലെ വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ ഒരു പുരുഷനും സ്ത്രീയും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട രണ്ടു പേർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കുടുംബം മുംബൈയില്‍ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴാണ് ദാരുണസംഭവം ഉണ്ടായത്. സംഭവത്തിന്‍റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.