ഡല്‍ഹി : കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയും ചെയ്താണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.പഴക്കമുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.സംഭവത്തിന് പിന്നാലെ കെട്ടിട ഉടമ, രാംജി ലാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു രാംജി ലാലിന്റെ താമസം. സമീപത്തെ ഫാക്ടറിയില്‍ ജീവനക്കാരനായ പിതാവും മാതാവും ഒന്‍പതു വയസ്സുകാരിയായ സഹോദരിയും അടങ്ങുന്നതാണ് മരിച്ച കുട്ടിയുടെ കുടുംബം .