പൂന: പൂനയിലെ ലോനാവാലയിലുള്ള ഭുഷി അണക്കെട്ടിനു സമീപത്തെ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച അഞ്ചു പേരുടെയും മൃതദേഹം കണ്ടെടുത്തുഒരു സ്ത്രീയും നാലു കുട്ടികളുമാണു മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. ഷാഹിസ്ത ലിയാഖത് അൻസാരി (36), ആമിന ആദില്‍ അൻസാരി (13), ഉമേര ആദില്‍ അൻസാരി (8), എന്നിവരുടെ മൃതദേഹം അപകടമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കകം കണ്ടെടുത്തിരുന്നു. മറിയ അൻസാരി (9)യുടെയും നാലു വയസുള്ള ആണ്‍കുട്ടിയുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തി.