ആലപ്പുഴ ചുനക്കരയില്‍ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറില്‍ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

ചാരുംമൂട്: ആലപ്പുഴ ചുനക്കരയില്‍ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറില്‍ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്.പൊള്ളലേറ്റ വിദ്യാർത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി വള്ളികുന്നം പുത്തൻചന്ത വേട്ടനാടിയില്‍ സുനില്‍ കുമാറിന്റെ മകൻ സൂര്യനാഥിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.സ്കൂള്‍ കോമ്പൗണ്ടിന്റെ മതിലിനോടു ചേർന്നുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി വിദ്യാർത്ഥികള്‍ വരുമ്പോഴായിരുന്നു സൂര്യനാഥിന് ഷോക്കേറ്റത്. താഴെ വീണ സൂരനാഥിനെ ഉടൻ തന്നെ ചുനക്കര സിഎച്ച്‌സിയില്‍ എത്തിക്കുകയും പിന്നീട് പരുമലയിലുള്ള സ്വകാരാശുപത്രിയിലക്കു മാറ്റുകയായിരുന്നു. ശരീരഭാഗത്തും കൈകളിലുമായി 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 − fourteen =