കോഴിക്കോട് : നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 40കാരന്‍ മരിച്ചു.താമരശ്ശേരി ചമല്‍-വേണ്ടേക്കുംച്ചാല്‍ പുത്തൻപുരയില്‍ എം ഡി ഷിനോ ആണ് മരിച്ചത്.നിർമാണത്തിലിരുന്ന സ്വന്തം വീടിനു മുകളില്‍ നനയ്ക്കാനായി കയറിയതായിരുന്നു. മുകളില്‍ നിന്നും കാല്‍ വഴുതി താഴെ വീണാണ് അപകടം. ജൂണ്‍ 24ന് രാവിലെയാണ് സംഭവം.വീഴ്‌ചയില്‍ സാരമായി പരിക്കേറ്റ ഷിനോയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.