നാസിക്: പ്രമുഖ നടി സ്മൃതി ബിശ്വാസ് (100) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് മഹാരാഷ്‌ട്രയിലെ നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം.നിരവധി ഹിന്ദി, മറാഠി, ബംഗാളി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായാണ് സ്മൃതി ബിശ്വാസ് അഭിനയരംഗത്തെത്തിയത്. ഗുരു ദത്ത്, വി. ശാന്താറാം, മൃണാല്‍ സെൻ, ബിമല്‍ റോയി. ബി.ആർ. ചോപ്ര, രാജ് കപൂർ തുടങ്ങിയ വിഖ്യാത സംവിധായകരുടെ സിനിമകളില്‍ സ്മൃതി ബിശ്വാസ് നായികയായിരുന്നു. ദേവ് ആനന്ദ്, കിഷോർകുമാർ, ബല്‍രാജ് സാഹ്‌നി തുടങ്ങിയ നടന്മാർക്കൊപ്പം അഭിനയിച്ചു. ബംഗാളി സിനിമ സന്ധ്യ (1930)യിലൂടെയാണ് അരങ്ങേറ്റം. 1960ല്‍ പുറത്തിറങ്ങിയ മോഡല്‍ ഗേള്‍ ആണ് അവസാനം അഭിനയിച്ച ഹിന്ദിസിനിമ.