കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയറിന് തീപിടിച്ചു. മുക്കം പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. താമരശേരിയില്‍നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് തീ പടര്‍ന്നത്.ഓമശേരി ഭാഗത്ത് എത്തിയപ്പോള്‍ ബസില്‍നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ബസ് നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് മുക്കം പോലീസ് സ്റ്റഷന് മുന്നില്‍വച്ച് മാത്രമാണ് ബസ് നിര്‍ത്താന്‍ ജീവനക്കാര്‍ തയാറായത്.ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.