ഇന്ത്യൻ വിദ്യാർഥി ന്യൂയോർക്കിലെ അല്‍ബനിയില്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സായി സൂര്യ അവിനാഷ് ഗഡ്ഡേ, 26, ആണ് ജൂലൈ 7 -നു ബാർബർവില്‍ ഫാള്‍ സില്‍ വീണു മരിച്ചത്.ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗോപാലപുരം മാണ്ഡലിലെ ചിത്യാല സ്വദേശിയാണ്. ട്രൈൻ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്. മൂത്ത സഹോദരിയുടെ കുടുംബത്തിനൊപ്പമാണ് സായി സൂര്യ വെള്ളച്ചാട്ടത്തിനു സമീപമെത്തിയത്.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, രണ്ട് പുരുഷന്മാർ അപകടത്തില്‍ പെട്ടുവെന്നും ഒന്നിലധികം ജോലിക്കാർ രക്ഷാപ്രവർത്തനം നടത്തി എന്നും പറയുന്നു. അവരില്‍ ഒരാളെ രക്ഷപ്പെടുത്തി. എന്നാല്‍ അവിനാഷ് മരണത്തിന് കീഴടങ്ങി.