ത്യശൂര്‍: ഉത്തർപ്രദേശ് സ്വദേശിയെ തൃശൂരില്‍ കഞ്ചാവ് മിഠായിയുമായി പോലീസ് പിടികൂടി. പോലീസ് പിടിയിലായത് യു പി സ്വദേശി രാജു സോന്‍ങ്കറാ(43)ണ്.അരക്കിലോ കഞ്ചാവ് മിഠായിയാണ് പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തത് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പോലീസും ചേർന്നാണ്. ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തത് 79 കഞ്ചാവ് മിഠായികളാണ്.