തിരുവനന്തപുരം : കേരളം അസ്ഥാനമായ മുൻ നിര ആയൂർവേദിക് കമ്പനി ആയ പങ്കജ കസ്തൂരി ഹെർബൽസ് തങ്ങളുടെ പ്രാധാന ഉത്പന്നമായ ബ്രീത്ത് ഈസി ഗ്രാനുൾസിന് ഒരു കോടി ഉപഭോക്താ ക്കൾ എന്ന സുപ്രധാന നേട്ടം കൈവരിച്ചതായി പങ്കജ കസ്തൂരി ഹെർബ്ൽസ് സ്ഥാപകനും എം ഡി യും ആയ ഡോക്ടർ ഹരീന്ദ്രൻ നായർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഠിനമായ ശ്വാസ കോശരോഗങ്ങൾ കൊണ്ട് വീർപ്പു മുട്ടിയവർക്ക് ഇത് കഴിക്കുന്നതുകൊണ്ട് പൂർണ്ണമായും ആശ്വാസം കിട്ടുന്നതായി റിപ്പോർട്ടുകൾ ഉണ്ടന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കാ ട്ടാക്കടയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം ലോകാരോഗ്യ സംഘടന യുടെ ജി എം പി കിട്ടിയിട്ടുണ്ട്. നിലവിൽ പങ്കജ കസ്തൂരി ഗ്രൂപ്പിൽ 1600ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ എഴുപത്ശതമാനം ആൾക്കാർ വനിതാ ജീവനക്കാരാണ്. മലേഷ്യ, യു എ ഈ എന്നിവിടങ്ങളിലേക്ക് പങ്കജ കസ്തൂരി കയറ്റു മതി ആരംഭിച്ചു കഴിഞ്ഞു. ഭാവിയിൽ മറ്റു രാജ്യങ്ങളി ലേക്കും കയറ്റു മതി ശൃംഗലകൾ വ്യാപിപ്പിക്കും എന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ അരുൺ വിശാഖ് നായർ, കിഷൻ ചന്ദ്, ശ്യാം കൃഷ്ണൻ തുടങ്ങിയവർ അറിയിച്ചു.