മാനന്തവാടി: പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂര്‍ കൊയിലേരി കൊട്ടാംതടത്തില്‍ വീട്ടില്‍ കുട്ടന് (43) എന്നയാളെയാണ് കൊയിലേരി ഭാഗത്ത് നിന്നും മാനന്തവാടി എക്സൈസ് പിടികൂടിയത്.അബ്കാരി ആക്ട് പ്രകാരം കേസെടുത്ത എക്സസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ടി. യേശുദാസന്, ഗ്രേഡ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ടി.കെ രാമചന്ദ്രന്, കെ. ചന്തു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.ഒ. അജ്ഞു ലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എക്സൈസും പോലീസും പ്രദേശത്തെ മറ്റു ലഹരി ഇടപാടുകാരെയും നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം കായംകുളത്തും എക്സൈസ് അനധികൃത മദ്യവില്‍പ്പനയ്ക്ക് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.