ഉംറ കഴിഞ്ഞു റിയാദിലേക്ക് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; യുവതി മരിച്ചു

റിയാദ്: ഉംറ കഴിഞ്ഞു റിയാദിലേക്ക് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു.കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു.തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന നദീര്‍ അലി, മക്കളും ബന്ധുക്കളുമായ സാറ സുല്‍ത്താന്‍, അഹമദ് അസ്‌ലം, ശാഹ്‌നാജ് അഫ്രീന്‍, അബ്ദുറഹ്‌മത്ത് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ആദ്യം അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയിലും പിന്നീട് റിയാദ് ബദീഅ കിങ് സല്‍മാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍റുവൈദയിലാണ് അപകടം നടന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 6 =