പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി മണികണ്ഠന്റെ മകന്‍ വിജയ് ആണ് വെള്ളത്തില്‍ വീണ് മരിച്ചത്.കാണാതായ സ്ഥലത്തിന് സമീപമുള്ള വെള്ളക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഫയര്‍ഫോഴ്‌സും,സിവില്‍ ഡിഫന്‍സും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്താനായത്.