ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമാ നടിയായ രാകുല്‍ പ്രീത് സിങിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയില്‍.കൊക്കെയ്‌നും ഇടപാടുകള്‍ നടത്തിയ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
ഹൈദരാബാദിലേക്ക് കൊക്കെയ്ന്‍ കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമന്‍ പ്രീത് സിങ് കസ്റ്റഡിയിലാകുന്നത്. ഇയാള്‍ക്കൊപ്പം 4 പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, പത്ത് സെല്‍ഫോണുകള്‍, ബൈക്കുകള്‍ മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.
കൊക്കെയ്‌നുമായി കഴിഞ്ഞ ദിവസം രണ്ട് നൈജീരിയന്‍ പൗരന്മാരുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.