നെടുമ്പാശ്ശേരി: താക്കോലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 42 ലക്ഷത്തിലേറെ രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.വിദേശത്തുനിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് പിടിയിലായത്.
നിറം മാറ്റി താക്കോല്‍ രൂപത്തിലാക്കിയാണ് ഇയാള്‍ 277 ഗ്രാം സ്വർണം ജീൻസില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചത്. കൂടുതല്‍ പരിശോധനനടത്തിയപ്പോള്‍ മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു.