കെഎസ്‌ആർടിസി ബസിനു സൈഡുകൊടുക്കുമ്പോൾ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞു ; ഭർത്താവ് മരിച്ചു ഭാര്യക്കു പരിക്ക്

തിരുവമ്പാടി: കെഎസ്‌ആർടിസി ബസിനു സൈഡുകൊടുക്കുമ്പോൾ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞു പരിക്കേറ്റ ദമ്പതികളില്‍ ഭർത്താവ് മരണമടഞ്ഞു.പുല്ലൂരാംപാറ-തിരുവമ്പാടി റോഡില്‍ തുമ്പച്ചാലില്‍ ബുധനാഴ്ച വൈകുന്നേരം സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ തോട്ടുമൂഴി ഓണാട്ട് ഏബ്രഹാമിന്‍റെ മകൻ റോയി (45) യാണു മരിച്ചത്. ബസിനു സൈഡ് കൊടുക്കുന്നതിനിടയില്‍ സ്കൂട്ടർ 15 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. പരിക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ റോയി ഇന്നലെ പുലർച്ചെയാണ് മരിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 − one =