തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2025വർഷത്തെ പൊങ്കാല മാർച്ച് 13ന് നടക്കും.ഒന്നാം ഉത്സവ ദിവസം ആയ അഞ്ചാം തീയതി ബുധനാഴ്ച രാവിലെ 10മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നതോടെ യാണ് ഉത്സവത്തിനു തുടക്കം കുറിക്കുന്നത്.മൂന്നാം ഉത്സവദിവസം ആയ ഏഴിന് വെള്ളിയാഴ്ച രാവിലെ 9.15ന് കുത്തിയോട്ട വൃതത്തിന് തുടക്കം കുറിക്കും.ഒൻപതാം ഉത്സവദിവസം ആയ 13ന് വ്യാഴാഴ്ച രാവിലെ 10.15നാണ് പൊങ്കാലക്കുള്ള അടുപ്പ് വെട്ട് ചടങ്ങുകൾ നടക്കുന്നത്.ഉച്ചക്ക് 1.15ന് പൊങ്കാല നൈവേദ്യം.കുത്തിയോട്ട കുട്ടികൾക്കുള്ള ചൂരൽ കുത്ത് ചടങ്ങുകൾ അന്ന് രാത്രി 7.45ന് നടക്കും.ദേവിയുടെ പുറത്തെഴുന്നള്ളത്ത് രാത്രി 11.15ന് നടക്കും.കാപ്പഴിച്ചു കുടി ഇളക്കൽ ചടങ്ങുകൾ 14ന് വെള്ളിയാഴ്ച രാത്രി 10മണിക്ക് നടക്കും.അന്ന് രാത്രി ഒരുമണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെ ആ വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനം ആകും..മൂന്നാം ഉത്സവദിവസം ആയ ഏഴിന് വെള്ളിയാഴ്ച രാവിലെ 9.15ന് കുത്തിയോട്ട വൃതത്തിന് തുടക്കം കുറിക്കും.ഒൻപതാം ഉത്സവദിവസം ആയ 13ന് വ്യാഴാഴ്ച രാവിലെ 10.15നാണ് പൊങ്കാലക്കുള്ള അടുപ്പ് വെട്ട് ചടങ്ങുകൾ നടക്കുന്നത്.ഉച്ചക്ക് 1.15ന് പൊങ്കാല നൈവേദ്യം.കുത്തിയോട്ട കുട്ടികൾക്കുള്ള ചൂരൽ കുത്ത് ചടങ്ങുകൾ അന്ന് രാത്രി 7.45ന് നടക്കും.ദേവിയുടെ പുറത്തെഴുന്നള്ളത്ത് രാത്രി 11.15ന് നടക്കും.കാപ്പഴിച്ചു കുടി ഇളക്കൽ ചടങ്ങുകൾ 14ന് വെള്ളിയാഴ്ച രാത്രി 10മണിക്ക് നടക്കും.അന്ന് രാത്രി ഒരുമണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെ ആ വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനം ആകും.