തൃപ്പൂണിത്തുറയില്‍ കെഎസ്‌ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവം; പ്രതി പിടിയില്‍

കൊച്ചി : എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്‌ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിലെ പ്രതി പിടിയില്‍. പിറവം സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്.ബസ് ഓവർടേക്ക് ചെയ്തതില്‍ പ്രകോപിതനായാണ് ഇന്നോവ കാറിന്‍റെ ഡ്രൈവറായ അഖില്‍ കെഎസ്‌ആർടിസി ഡ്രൈവറെ തല്ലിയത്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ജംഗ്ഷനില്‍ രാവിലെ ഏഴരയോടെയാണ് സംഭവം. ‌
എറണാകുളത്തുനിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ സുബൈറിന്‍റെ തലയ്ക്കും കൈക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + fourteen =