അലൈഡ് ഹെൽത്ത് കൗൺസിൽ പ്രവർത്തന സജ്ജമാക്കുക.ഫിസിയോതെറാപിസ്റ്റുകളുടെ രജിസ്ട്രേഷൻ ആരംഭിക്കുക.
ആരോഗ്യ സർവ്വകലാശാല തുടങ്ങി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന സംയോജിത ബിരുദ കോഴ്സ് (BSc Developmental Therapy) ഉപേക്ഷിക്കുക.ഫിസിയോതെറാപ്പി എന്നപേരിൽ നടത്തുന്ന ഹ്രസ്വകാല കോഴ്സുകളും, ഓഫ് ക്യാംപസ് കോഴ്സുകളും നിർത്തലാക്കുക.സർക്കാർ ആശുപത്രികളിൽ ഹെൽത്ത് കൗൺസിൽ നിയമം നടപ്പിലാക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അലൈഡ് ഹെൽത്ത് കെയർ കൗൺസിലിൻ്റെ തിരുവനന്തപുരത്തെ ഓഫീസിലേയ്ക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും കെ.എ.പി സി സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത് പി എസ് ഉത്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ആർ ലെനിൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ. ഗോപകുമാർ ,വിനോദ് കണ്ടല , എസ് ശരത്ത്, ഹമീദ് റിയാസുദ്ദീൻ , സിനിൽ ദാസ് , എ .മനീഷ് തുടങ്ങിയവർ സംസാരിച്ചു.