യൂറോപിലെ ലാത്വിയയില്‍ ഒഴുക്കിപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാല്‍ അറയ്‌ക്കല്‍ ഷിന്റോയുടെ മകൻ ആല്‍ബിനാണ് (19) മരിച്ചത്.ആല്‍ബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ആല്‍ബിനെ കാണാതായത്. ദിവസങ്ങളായി ആല്‍ബിന് വേണ്ടിയുള്ള തിരച്ചിലുകള്‍ നടത്തിയിരുന്നു. ഇന്നലെ കൂട്ടുകാർ തിരച്ചിലിനായി മുന്നിട്ടിറങ്ങിയതോടെയാണ് മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ലാത്വിയൻ പൊലീസ് ശരീരം കരയ്‌ക്കെത്തിച്ച് തുടർ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിൻ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞു പോകുകയായിരുന്നു. മറൈൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്പാണ് ആല്‍ബിൻ ലാത്വിയയിലെത്തിയത്.