കൂട്ടുപുഴ: കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. 230 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി ഷിഖില്‍ ആണ് അറസ്റ്റിലായത്.ബാംഗ്ലൂരില്‍നിന്ന് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളുമാണ് പ്രതി. ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.