ഹരിപ്പാട് : പെട്രോള്‍ പമ്പ് ജീവനക്കാരൻ കാറിടിച്ചു മരിച്ചു. പള്ളിപ്പാട് ഒല്ലാലില്‍ പടീറ്റതില്‍ റെജിയുടെ മകൻ റോഷൻ (25) ആണ് കാറപകടത്തില്‍ മരിച്ചത്.വീട്ടിലേക്ക് പോകും വഴിയിലാണ് റോഷനെ കാറിടിച്ചത്.വീടിനടുത്തുള്ള നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് സമീപo തിങ്കള്‍ രാത്രി പന്ത്രണ്ട് മണിയോടെ അപകടം നടന്നത് . റോഷനെ ഇടിച്ച കാറ്‍ നിർത്താതെ പോയി. തുടർന്ന് പരിക്കുകളോടെ റോഷനെ ആദ്യം ഹരിപ്പാട് താലുക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരുക്കേറ്റിരുന്നു. മൃതദേഹം മോർച്ചറിയിലാണ് .