തിരുവനന്തപുരം : നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി 2171ന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. പാളയം വേൾഡ് വാർ സ്ഥൂപ മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിച്ചു പ്രതിജ്ഞ എടുത്തു. സംഘടന പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി സുനിൽ കുമാർ, എയർ ഫോഴ്സ് ലെഫ്റ്റനന്റ് റിട്ട :പ്രസാദ് കുടപ്പനക്കുന്ന്, അശോക് കുമാർ പട്ടം, എം കെ കെ കുറുപ്പ് വട്ടിയൂർക്കാവ്, മാധവൻ നായർ വീട്ടിയൂർക്കാവ്, തുടങ്ങി അൻപതിലധികം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തുടർന്നു പുഷ്‌പ്പാ ർ ച്ച നയും, ദൃഡപ്രതിജ്ഞയും നടന്നു.