സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ തുടർച്ചയായ രണ്ടാം ദിനവും വർദ്ധനവ് രേഖപ്പെടുത്തി. ഈ മാസത്തെ ആദ്യത്തെ പത്ത് ദിവസം ആശ്വാസകരമായ പ്രകടനം കാഴ്ചവെച്ച വിപണിയിലാണ് ഇന്നലെ വൻ കുതിപ്പുണ്ടായിരുന്നത്.ഇന്നലെ പവന് 2160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂണ്‍ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് വിപണിയില്‍ ഇന്നും വർദ്ധനവ് രേഖപ്പെടുത്തിയത്.
പവന് 360 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 5500 രൂപയുടെ ഇടിവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.

