എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം: എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. ഥാർ, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്.പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം. ആരംതൊടിയില്‍ അഷ്റഫിന്റെ വീടിനുമുന്നില്‍ നിർത്തിയിട്ടിരുന്ന കാറുകളാണ് കത്തിനശിച്ചത്.ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തി കാർപോർച്ചില്‍ നിർത്തിയിട്ടിരുന്നതായിരുന്നു വാഹനങ്ങള്‍. തീപിടിത്തത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തില്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen + 14 =