തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ എംഡിഎംഎയുമായി സ്‌കൂബ ഡൈവര്‍ പിടിയില്‍. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി പെരുമ്പിള്ളിശേരി സ്വദേശി ശ്യാം ആണ് പിടിയിലായത്.20 ഗ്രാം എംഡിഎംഎയുമായി മോട്ടോര്‍സൈക്കിളില്‍ വരുന്നതിനിടെയാണ് പിടിയിലായത്. തൃശൂര്‍ മേഖലയില്‍ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് പിടിയിലായ ശ്യാം എന്ന് പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ഇയാള്‍ കൊണ്ടുവന്നത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.