ആലപ്പുഴ: ആലപ്പുഴ മാരന്‍കുളങ്ങരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്.ഞായറാഴ് രാത്രിയാണ് അപകടമുണ്ടായത്. കലവൂര്‍ പ്രീതികുളങ്ങര ഭാഗത്താണ് സംഭവം. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയാണ് എം രജീഷ്. അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.