കൊല്ലം: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം അരിപ്പയിലാണ് കവർച്ച നടന്നത്. മോഷണമുണ്ടായത് അരിപ്പ കൈലാസത്തില്‍ ബിജുവിന്‍റെ വീട്ടിലാണ്.മോഷ്ടാക്കള്‍ വീട്ടിലെ അലമാരകള്‍ തകർക്കുകയും, പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവരുകയും ചെയ്തു. രാവിലെ പത്തുമണിയോടെ ബിജുവും കുടുംബവും മടത്തറയിലെ ബന്ധുവീട്ടില്‍ പോയി ഉച്ചയോടെ തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ചിതറ പോലീസ് സ്ഥലത്തെത്തുകയും, പരിശോധന നടത്തുകയും ചെയ്തു.