(ഡോ: സിസിലിപുരം ജയകുമാർ )
തിരുവനന്തപുരം : വെങ്ങാനൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും, ബട്ട് സ്കൂൾ പരിസര പ്രദേശങ്ങളിലും ടാങ്കറുകളിൽ കക്കൂസ് മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ ഒഴുക്കി വിടുന്നതായി പരാതി. സ്ഥലവാസികൾ പഞ്ചായത്തു പ്രസിഡന്റ്, മറ്റു അധികാരികൾ എന്നിവർക്ക് ഇത് സംബന്ധിച്ചു പരാതികൾ നൽകി യെ
ങ്കിലും അവർ ആരും തന്നെ ഇതിന്മേൽ ഒരു നടപടികളും എടുത്തില്ലെന്നു പരക്കെ ആരോപണം ആയി ഉയർന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ അതി രൂക്ഷമായ ദുർഗന്ധം കാരണം വീടുകളിൽ ഇരുന്നു ആഹാരം പോലും കഴിക്കാൻ ആകാത്ത അവസ്ഥ യാണ് ഉള്ളത്. ഈച്ചയും, കൊതുകും പെ
രുകിയതിനാൽ ഇവിടുത്തെ താമസ ക്കാർക്ക് പലവിധ രോഗങ്ങളും പിടി പെടാൻ സാധ്യത ഉണ്ട്. പോലീസ്, ഭരണകൂടം എന്നിവർ ഇക്കാര്യത്തിൽ സത്വര ശ്രദ്ധ വേണം എന്ന ആവശ്യത്തിന് ശക്തി ഏറുകയാണ്.