വയനാട് ദുരന്തവും ആയി ബന്ധപെട്ടു എ ഐ ഡി എം കെ സെൻട്രൽ കമ്മിറ്റി ഒരു കോടി രൂപ ആശ്വാസധനമായി ഉടൻ നൽകും. കൂടാതെ ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയും ഉടൻ ദുരന്തഭൂമിയിൽ എത്തിക്കും. മുൻ തമിഴ് നാട് നഗര വികസന മന്ത്രി വേലുമണി ഉടൻ ദുരന്തഭൂമി സന്ദർശിക്കും. പാർട്ടി ജനറൽ സെക്രട്ടറി മുൻ തമിഴ് നാട് ചീഫ് മിനിസ്റ്റർ ഇടപ്പാടി പളനി സ്വാമി ആണ് ഇക്കാര്യം അനുവദിച്ചത്. കേരള സ്റ്റേറ്റ് സെക്രട്ടറി ജി. ശോഭകുമാർ ദുരന്തസഹായ പ്രവർത്തന ങ്ങൾക്ക് നേതൃത്വവും നൽകും.