പൂനെ: കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനിടെ ഗേറ്റ് ഇടിഞ്ഞു ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരി മരിച്ചു. ഗിരിജ ഷിന്ദേ എന്ന കുട്ടിയാണ് മരിച്ചത്.പൂനെയിലെ പിംപ്രി ചിഞ്ച്വാഡിലായിരുന്നു സംഭവം നടന്നത്. ഗിരിജയും മൂന്ന് സുഹൃത്തുകളും ഗേറ്റിന് സമീപം കളിക്കുന്നതിനിടെയാണ് ഇരുമ്ബ് ഗേറ്റ് ദേഹത്തേയ്ക്ക് മറിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. കൂട്ടത്തിലെ ഒരു കുട്ടി ഗേറ്റ് വലിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗേറ്റ് മറിഞ്ഞുവീണത്.