ജയ്പുർ: രാജസ്ഥാനിലെ ബാർമർ ജില്ലയില്‍ ബിഎസ്‌എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ജമ്മുകാഷ്മീർ സ്വദേശിയായ കോണ്‍സ്റ്റബിള്‍ ബനാരസി ലാല്‍(51)ആണ് മരിച്ചത്.ബഖാസർ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാവിലെ വാച്ച് ടവറില്‍ വച്ച് ബനാരസി ലാല്‍ തന്‍റെ സർവീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിഷൻ സിംഗ് പറഞ്ഞു.