തലശ്ശേരി : നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് അതി ദാരുണമായിമരിച്ചു.ബൈക്കിന് പിറകില്‍ സഞ്ചരിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ചിറക്കര കീഴന്തിമുക്ക് റോഡില്‍ നടന്ന വാഹനാപകടത്തില്‍ ആണ് ന്യൂ മാഹി പുന്നോല്‍ പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെയും ടി.കെ.ഷെമീറയുടെയും മകൻ ബഷാഹിർ (25) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം . നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ചയുവാവിൻ്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.