കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസ് സ്‌കൂള്‍ വാനിലിടിച്ച് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയെയും ഡ്രൈവറെയും ഏറെ പ്രയാസപ്പെട്ടാണ് വാഹനത്തില്‍നിന്ന് പുറത്തെടുത്തത്. ബസിലെ മൂന്ന് യാത്രക്കാര്‍ക്കും പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എടച്ചേരിയില്‍ രാവിലെ ഏട്ടേകാലോടെയാണ് അപകടം. കാര്‍ത്തിപള്ള എംഎം ഓര്‍ഫണേജ് സ്‌കൂളിന്റെ വാനും ജാനകി എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.