തിരുവനന്തപുരം:ചരിത്ര പ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നായ തമലം മേലാങ്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ആഗസ്റ്റ് 18 ന് ദേവിക്ക് പല്ലക്ക് സമർപ്പണം നടത്തും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് എസ്. രവീന്ദ്രൻനായരുടെ വകയായിട്ടാണ് പല്ലക്ക് സമർപ്പണം നടത്തുന്നത്. വൈകുന്നേരം 5 മണിക്ക് പലക്ക് ഘോഷയാത്ര പൂജപ്പുര മണ്ഡപം സരസ്വതീ ദേവി ക്ഷേത്രത്തിൽ നിന്നും തിരിച്ച് 6.15 മേലാങ്കോട് ക്ഷേത്രത്തിൽ എത്തുകയും തുടർന്ന് പല്ലക്ക് സമർപ്പണ ചടങ്ങുകളും നടക്കും.