ജാജ്പൂർ: ഒഡീഷയില്‍ വിദ്യാർഥി വിഷം കുടിച്ച് ജീവനൊടുക്കി. ജാജ്പൂർ ജില്ലയിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാർഥിയായ ആശിഷ് കുമാർ പാണ്ഡ(17)യാണ് മരിച്ചത്.സ്കൂളില്‍ നിന്നുണ്ടായ മാനസികപീഡനങ്ങളെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഹോസ്റ്റല്‍ മുറിയില്‍ ഒന്നിച്ച് താമസിച്ച മറ്റൊരു വിദ്യാർഥിയുടെ മൊബൈല്‍ ഫോണ്‍ ആശിഷ് മോഷ്ടിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ സ്‌കൂള്‍ അധികൃതർ തന്‍റെ മകനെ മാനസികമായി പീഡിപ്പിച്ചുവെന്ന് പിതാവ് ബങ്ക ബിഹാരി പാണ്ഡ മാധ്യമങ്ങളോടു പറഞ്ഞു.