ഐ.സി.ടി. അക്കാദമിയും അൺസ്റ്റോപ്പും ചേർന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായിപി ടെക് ചലഞ്ചുകൾ സംഘടിപ്പിക്കുന്നു

ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക് ചലഞ്ചുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഫ്ലിപ്‍കാർട്ട് ഗ്രിഡ്, ടി.വി.എസ്. ക്രെഡിറ്റ് എപിക്, ഹിന്ദുസ്ഥാൻ യൂണിലിവർ ലൈം, ടാറ്റ ക്രൂസിബിൾ എന്നിങ്ങനെ വിവിധ ചലഞ്ചുകളാണ് ആകർഷകമായ സമ്മാനങ്ങളോടുകൂടി വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

വിജയികൾക്ക് അതാത് കമ്പനികൾ നടത്തുന്ന പ്രീ-പ്ലേസ്മെൻ്റ് അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള പ്രത്യേക അവസരങ്ങളാണ് ഈ ചലഞ്ചുകളുടെ മുഖ്യ ആകർഷണം. ഫ്ലിപ്‌കാർട്ട് ഗ്രിഡ് വിജയികൾക്ക് 1.75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. മൂന്നു പേർ വരെ അംഗങ്ങളായുള്ള ടീമുകൾക്കും ഇതിൽ പങ്കെടുക്കാം.ആഗസ്റ്റ് ഒൻപതാണ് ഈ ചലഞ്ചിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. ടി.വി.എസ്. ക്രെഡിറ്റ്‌ എപിക് ചലഞ്ച് വിജയികൾക്ക് 2.25 ലക്ഷം സമ്മാനത്തുകയായി ലഭിക്കുന്നു. ആഗസ്റ്റ് 10 ആണ് അവസാന തീയതി. അതോടൊപ്പം എച്ച്.യു.എൽ. ലൈം വിജയികൾക്കാവട്ടെ 16 ലക്ഷം രൂപയാണ് സമ്മാനത്തുക. മൂന്നു പേരടങ്ങുന്ന ടീമായി ഇതിൽ പങ്കെടുക്കാം. ആഗസ്റ്റ് 17 വരെ ഈ ചലഞ്ചിൽ രജിസ്റ്റർ ചെയ്യാം.

ടാറ്റ ക്രൂസിബിൾ വിജയികൾക്ക് ടാറ്റ ഗ്രൂപ്പിൽ ഇൻ്റേൺഷിപ്പ് അവസരം ലഭിക്കുന്നതാണ്. രണ്ടരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ടാറ്റയുടെ ഈയൊരു ക്യാമ്പസ് ക്വിസ് ചലഞ്ചിൽ വിജയിക്കുമ്പോൾ ലഭിക്കുക. ഈ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 31-ന് മുൻപായി രജിസ്റ്റർ ചെയ്ത്, ഓൺലൈനായി നടത്തുന്ന ആദ്യ ഘട്ടം പൂർത്തിയാക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ഒന്നിലധികം ചലഞ്ചുകളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ സൗജന്യം. വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും: https://ictkerala.org/studentopportunities

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + fourteen =