ത്യശൂർ: തളിക്കുളത്ത് കടലില്‍ വലയിടുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. നമ്ബിക്കടവില്‍ താമസിക്കുന്ന പേരോത്ത് കുമാരന്‍റെ മകൻ സുനില്‍(52) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.40 നാണ് സംഭവം. നമ്ബിക്കടവ് ബീച്ചില്‍ സീതാറാം റിസോർട്ടിന് സമീപം കടലില്‍ കണ്ടാടി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടയിലായിരുന്നു അപകടം.