കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി.പ്രദേശത്ത് ആകാശനിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കല്‍പ്പറ്റയിലിറങ്ങിയത്. ഇനി റോഡുമാർഗം ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് പോകും. ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്ബുകളിലും കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയത്.