(അജിത് കുമാർ. ഡി )
ഓഗസ്റ്റ് 15നാളെ…. ഇന്ത്യ യുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി ചേർത്തിരിക്കുന്ന ദിനം.. സ്വാതന്ത്ര്യദിനം.അനന്ത പുരിയിലെ പ്രാധാന്യം ഉൾകൊള്ളുന്ന ഒരു സ്ഥലം ആണ് പാളയം പള്ളിക്കു സമീപം ഉള്ള രക്ത സാക്ഷി മണ്ഡപം സ്കൊയർ. അവിടെ 1957ൽ ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് ഡോക്ടർ രാജേന്ദ്രപ്രസാദ് അനാശ്ചാദ നം ചെയ്തതും അശോകസ്ഥഭംപതിപ്പിച്ചതുംആയ ഒരു സ്ഥൂപം ഉണ്ട്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ഉള്ള സമരത്തിൽ പങ്കെടുത്തു രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ദേശാഭിമാനികളുടെ പാവന സ്മരണക്ക്…. എന്ന് അലേഖനം ചെയ്തിട്ടുണ്ട്. ഇത്രയും പരിപാവനമായി സൂക്ഷിക്കേണ്ട ഈ സ്ഥൂപത്തിന് മുകളിൽ ആൽ വൃക്ഷം വളർന്നു നിൽക്കുന്ന കാഴ്ച ഏവരെയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതും, ചിന്തി പ്പിക്കുന്നതും ആണ്. ഏതൊരു ഭരണകൂടത്തിനും ഇക്കാര്യങ്ങളിൽ ഉള്ള അനാ സ്ഥഅതീവ ദുഃഖകരമാണ്. നൂറ്റാറ്റാണ്ടുകൾക്ക് മുൻപുള്ള ഇത്തരം ചരിത്ര സ്ഥൂപങ്ങൾ സംരക്ഷി ക്കേണ്ടതാണ്. നാട് നീളെ ഓരോ സ്മാരകങ്ങളും, സ്ഥൂപങ്ങളും നിർമിച്ചു അവയുടെ പരിപാവനതകാത്തു സൂക്ഷിച്ചില്ലെങ്കിൽ നാം അത്തരം മഹത്തായ സംഭവങ്ങളോട് കാണിക്കുന്ന അനാദരവ് മാത്രമാണ്.