തിരുവനന്തപുരം:യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.മുട്ടത്തറയില്‍ ഷിബിലി (34 )യാണ് കൊല്ലപ്പെട്ടത്. കടല്‍തീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇനാദ് എന്നിവരാണ് കൊലപാതകം നടത്തിയത്.ഇന്നലെ അർധരാത്രിയോടുകൂടി യുവാക്കള്‍ തമ്മില്‍ സംഘർഷമുണ്ടായെന്നും തുടർന്ന് യുവാവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രാഥമികവിവരം. നാട്ടുകാർ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ശരീരത്തില്‍ ആയുധം കൊണ്ടുള്ള മുറിവില്ലെന്ന് പൊലീസ് അറിയിച്ചു.