തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024ഒക്ടോബർ 3മുതൽ 13വരെ നടക്കുന്ന നവരാത്രി മഹോത് സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് ചിങ്ങം ഒന്നിന് പുറത്തിറക്കി. ക്ഷേത്രം തന്ത്രി നെല്ലിയോട് വിഷ്ണു നാരായണൻ നമ്പൂതിരി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാറിന് കൈമാറി. വൈസ് പ്രസിഡന്റ് ജി. മോഹൻ കുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, വിദ്യാ രംഭകമ്മിറ്റി കൺവീനർ ജി. ശ്രീകുമാർ മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.