തിരുവനന്തപുരം :- ആറാ മത് ആഗോള ആയൂർവേദ ഉച്ചകോടിക്കും, കേരള ഹെൽത്ത് ടൂറിസത്തിന്റെ 11-ആ മത് പതിപ്പിനും കൊച്ചി വേദി. ഓഗെസ്റ്റ് 29,30തീയതികളിൽ എറണാകുളം അങ്കമാലി അഡലക്സ് ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ ആണ് പരിപാടി നടക്കുന്നതെന്നു ആഗോള ആയൂർവേദ ഉച്ചകോടി ചെയർമാൻ ഡോക്ടർ സജികുമാർ അറിയിച്ചു. ആഗോള ഹെൽത്ത് ടൂറിസത്തിൽ കേരളം മികച്ച ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് അപ്പോളോ ഡിമോറയിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ഉച്ചകോടി ടൂറിസം ഭൂ പടത്തിൽ അടയാളപെടുത്തും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആയൂർ വേദത്തിന്റെ അനവധി അവസരങ്ങൾ ഇത് പ്രയോജനപ്പെടുത്തും. ബ്രാൻഡിംഗ്, ഗവേഷണം,നിർമിത ബുദ്ധി, സ്റ്റാർട്ട് അപ്പുകൾ എന്നിവയിലൂടെ ആയൂർവേദത്തെ മുഖ്യ ധാരയിലേക്ക് ഉയർത്തുക എന്നതാണ് ഉച്ചകോടിയുടെ തീം. കേരള ഹെൽത്ത് കെയർ പാനൽ ഭാരവാഹികൾ ആയ ഡോക്ടർ പി വി ലൂയീസ്, ഡോക്ടർ രഞ്ജിത്കൃഷ്ണൻ, ഡോക്ടർ ജോർജ് ചാ ക്കഞ്ചേരി, ആയൂർവേദ പാനൽ ഭാരവാഹികൾ ആയ ഡോക്ടർ യദു നാരായണൻ മൂസ്, ഡോക്ടർ ജസീല ടി ബുഖരി, എ വി അനൂപ്, ഡോക്ടർ മാർത്താണ്ട പിള്ള തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.