തിരുവനന്തപുരം :- തമിഴ് വിശ്വ കർമ്മ സമൂഹം ഗോൾഡൻ ജൂബിലി സമ്മേളനം 24ന് കിഴക്കേകോട്ടയിൽ പ്രിയദർശിനി ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുഖ്യ പ്രഭാഷണം മുൻ കേന്ദ്രമന്ത്രിയും എം പിയും ആയ കെ സി വേണുഗോപാൽ നടത്തും. വിശ്വകർമ്മജരുംഭാരതീയ സംസ്കാരം എന്ന വിഷയത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രഭാഷണം നടത്തും. ഇ എസ് ബിജു, ഡോക്ടർ രമണി ഗോപാലകൃഷ്ണൻ, തുടങ്ങിയ പ്രമുഖർ സംസാരിക്കും. ആർ കൃഷ്ണ കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ആശംസകൾ അർപ്പിച്ചു നിരവധി പ്രമുഖർ സംസാരിക്കും.