സിനിമ തിയേറ്ററുകളിൽവില്പനക്ക് വച്ചിരിക്കുന്ന ആഹാര വസ്തുക്കൾക്ക് “തീവട്ടി കൊള്ള”

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- സിനിമ തിയേറ്ററുകളിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ആഹാര വസ്തുക്കൾക്കും, സ്നാക്ക്സ്, ചായ, വടകൾ തുടങ്ങിയവക്ക് പുറത്തു കിട്ടുന്ന വിലയെക്കാൾ പതിന്മട ങ്ങ് വില ഇടാ ക്കുന്നതായി പൊതു ജനങ്ങളിൽ നിന്നും വ്യാപകപരാതി. വിൽക്കുന്ന ആഹാര വസ്തു ക്കളുടെ വിലനിലവാരപട്ടികയോ, ബില്ലുകളോ നൽകാതെ യാണ്‌ ഇത്തരം ഒരു തീവട്ടി കൊള്ളഎല്ലായിടത്തും നടക്കുന്നത്. പുറത്തു ചായക്ക്‌ 10രൂപ എടുക്കുമ്പോൾ സിനിമ തിയേറ്ററുകളിൽ 25രൂപ മുതൽ തരം പോലെ യാണ്‌ എടുക്കുന്നത്. വടകൾക്കും ഇതേ രൂപയാണ്‌ പലയിടത്തും വാങ്ങുന്നത്. കുട്ടികൾ ഏറെ ഇഷ്ടപെടുന്ന പോപ് കോണിന് പുറത്തു 15രൂപ മുതൽ 20രൂപ ആണെങ്കിൽ സിനിമ തിയേറ്ററുകളിൽ 200മുതൽ 250രൂപ വരെയും. കട് ലെറ്റിന് 70രൂപ വരെഈടാക്കുന്നു. സിനിമ ശാലകളിൽ ഇന്റർവെൽ സമയത്താണ് പലരും ഇവകൾ വാങ്ങാൻ തിയേറ്റ റിനകത്തുള്ള ഷോപ്പു കളെ സമീപിക്കുന്നത്. സാധനം വാങ്ങി കഴിഞ്ഞിട്ടാണ് വില വിവരം അറിയുന്നത്. പലരും വഴക്കിടാറുണ്ടെങ്കിലും തിയേറ്റർ ഷോപ്പ് ജീവനക്കാരുടെ ഗുണ്ടാ സ്റ്റൈലിൽ ഉള്ള പെരുമാറ്റം കൊണ്ട് അവർ പറയുന്ന രൂപയും നൽകി തടി യൂരുകയാണ്‌ ചെയ്യുന്നത്. പരാതികൾ ഉണ്ടായതിനെ തുടർന്നു ഫുഡ്‌ സേഫ്റ്റി വിഭാഗം തിയേറ്ററുകളിൽ പരിശോധന നടത്തുകയും ഒരു ലക്ഷത്തി ലധികം രൂപ വിവിധ തീയേറ്ററുകൾക്കു പിഴ ചുമത്തി യിട്ടുണ്ടെങ്കിലും ഇന്നും അവരുടെ സമീപനങ്ങളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. സംസ്ഥാനത്തെ എല്ലാ സിനിമ തിയേറ്ററുകളിലും വിൽക്കുന്ന ആഹാര വസ്തു ക്കളുടെ വില നിലവാരം ഏകീകരിക്കണം എന്നും, എല്ലാ സിനിമ തിയേറ്ററുകളിലും വില വിവരപട്ടിക പ്രദർശിപ്പിക്കണം എന്ന ആവശ്യം പൊതുജനങ്ങളിൽ നിന്നും ശക്തമായി ഉയർന്നിരിക്കുകയാണ്. സർക്കാർ ഇത്തരം കാര്യങ്ങളിൽ സത്വര ശ്രദ്ധ ഉണ്ടാകണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 + seven =