എട്ടാമത് മലപ്പുറം ജില്ല ചെസ്സ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്പിൽ 3 കാറ്റഗറിലായി നടന്ന മത്സരങ്ങളിൽ 224 പോയിൻ്റ് നേടി തിരുനാവായ കടകശ്ശേരി ഐഡിയൽ സ്കൂൾ ചാമ്പ്യൻമാരായി. 102 പോയിന്റുമായി പെരിന്തൽമണ്ണ സിൽവർ മൗൻ്റ് ഇൻ്റർനേഷണൽ സ്കൂളും, 86 പോയിന്റുമായി കോട്ടക്കൽ സാക്രഡ് ഹാർട്ട് സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി 330 മത്സരാർത്ഥികൾ ജില്ലാ ചെസ് മാമാങ്കത്തിൽ മാറ്റുരച്ചു. ജില്ലയിലെ ഏറ്റവും മികച്ച ചെസ് സ്കൂൾ അവാർഡിന് തവനൂർ ഐഡിയൽ കടകശ്ശേരി സ്കൂളും, മികച്ച രണ്ടാമത്തെ ചെസ് സ്കൂളിന് ഉള്ള അവാർഡിന് സിൽവർ മൗണ്ട് സ്കൂൾ പെരിന്തൽമണ്ണയും അർഹരായി.
LKG മുതൽ 4 വരെയുള്ള വിദ്യാർത്ഥികൾ മത്സരിച്ച കാറ്റഗറി ഒന്നിൽ, നിവേദ് സ നായർ അടങ്ങുന്ന കോട്ടക്കൽ സാക്രഡ് ഹാർട്ട് സ്ക്കൂൾ ടീം ചാമ്പ്യന്മാരായി, പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇൻ്റർനാഷണൽ സ്കൂൾ രണ്ടും വളാഞ്ചേരി ഡെൽഹി ഇൻ്റർനാഷ്ണൽ സ്ക്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
LKG മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾ മത്സരിക്കുന്ന കാറ്റഗറി രണ്ടിൽ, മിഷാൽ ബഷീർ അടങ്ങുന്ന ഡെൽഹി ഇൻ്റെർനാഷ്ണൽ സ്ക്കൂൾ ടീം ചാമ്പ്യന്മാരായി, കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് സ്ക്കൂൾ രണ്ടും, തിരുനാവായ ഐഡിയൽ കടകശേരി സ്ക്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
LKG മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾ മത്സരിക്കുന്ന കാറ്റഗറി മൂന്നിൽ,ബാസിൽ അഹമ്മദ് കെ അടങ്ങുന്ന ഗവ. എച്ച്.എസ്.എസ് കാലിക്കറ്റ് സർവകലാശാല ടീം എ ചാമ്പ്യന്മാരായി, ഗവ.എച്ച്.എസ് മങ്കട സ്ക്കൂൾ രണ്ടും, ഗവ. എച്ച്.എസ്.എസ് കാലിക്കറ്റ് സർവകലാശാല ടീം ബി മൂന്നും സ്ഥാനങ്ങൾ നേടി.
കാറ്റഗറി ഒന്നിൽ 3 ബോർഡുകളിലായി, നിവേദ് എസ് നായർ, ഷൈക ബിൻത്ത് സിദ്ധീഖ്, അദ്വൈത് രാഘേഷ് ചാമ്പ്യന്മാരായി.
കാറ്റഗറി രണ്ടിൽ 3 ബോർഡുകളിലായി, റിഷാൻ റഷീദ്, അക്ഷജ്, ആമിർ ഹുസൈൻ ചാമ്പ്യന്മാരായി.
കാറ്റഗറി മൂന്നിൽ 3 ബോർഡുകളിലായി, മുഹമ്മദ് അനസ് കെ.ടി, വിഷ്ണുദേവ്, മിയാസ് ഇ ചാമ്പ്യന്മാരായി.
21 ബുധൻ രാവിലെ 9 മണി മുതൽ ആരംഭിച്ച മത്സരം വൈകീട്ട് അഞ്ചരയോടെ അവസാനിച്ചു രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ചെസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻറ് ശ്രീ.ഹാഫിസ് കെ .എൽ, സെക്രട്ടറി ശ്രീ.സി.കെ മുഹമ്മദ് ഇർഷാദ്, ശ്രീ അലി അക്ബർ, ശ്രീ സലീം പന്തക്കൻ, ശ്രീ സനീത് താനൂർ, ശ്രീ റസൽ തുടങ്ങിയവർ സംബന്ധിച്ചു.
മത്സരം അന്താരാഷ്ട്ര ആർബിടർ ഡോക്ടർ ഗോവിന്ദൻകുട്ടി എം എസ് നിയന്ത്രിച്ചു. ശ്രീ ഷംസുദ്ദീൻ, ശ്രീ രതീഷ്, ശ്രീ രാമകൃഷ്ണൻ തുടങ്ങിയവർ സഹ ആർബിറ്റർമാരായി.b വൈകീട്ട് നടന്ന സമാപന ചടങ്ങിൽ കോട്ടക്കൽ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനും സഫ എഡ്യു മാൾ ഡയറക്ടർ ശ്രീ ചോലക്കൽ കരീം, ഏഷ്യാനിക്ക് കമ്പ്യൂട്ടേർസ് & പ്രിന്റേഴ്സ് മഞ്ചേരി ഡയറക്ടർ ശ്രീ മുഹമ്മദ് ആസിഫ്, കോട്ടക്കൽ ആലിക്കുട്ടീസ് ആയുർവേദ ഹോസ്പിറ്റൽ ഡയറക്ടർ അഡ്വ. അൻവർ, കാരവൻസ് ഹോട്ടൽ എം.ഡി മാനു, അരുൺ & കോ ടാക്സ് പ്രാക്ടീഷണർ ശ്രീ സേതുമാധവൻ, തുടങ്ങിയവർ സന്നിഹദ്ധരായി.