കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം 24 മുതൽ വയനാടിനും കൈത്താങ്ങ് മന്തി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും നാളെ (ആഗസ്റ്റ് 24) ലുലുമാളിന് സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിക്കും. മേളയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

മേളയുടെ ഉദ്ഘാടനം വൈകിട്ട് നാലരയ്ക്ക് പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, കൗണ്‍സിലര്‍മാരായ D G കുമാരന്‍, PK ഗോപകുമാര്‍, അജിത്ത്
വേള്‍ഡ് മാര്‍ക്കറ്റ് സെക്രട്ടറി ഷാജി, പ്രസ്സ് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്.ആഴക്കടലിന്റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൊമ്പന്മാര്‍ മുതല്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണമത്സ്യങ്ങള്‍ വരെ അണിനിരക്കുന്ന കാഴ്ചവിരുന്നാണ് മേള. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാകും. മറൈന്‍ മിറക്കിള്‍സ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം നഗരത്തിന് പുത്തന്‍ വിസ്മയ കാഴ്ച സമ്മാനിക്കും.

മേളയോടനുബന്ധിച്ച് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള അപൂര്‍വ പ്രദര്‍ശനവുമുണ്ട്. വ്യത്യസ്തങ്ങളായ സെല്‍ഫി പോയിന്റുകള്‍ ഈ പരിപാടിയുടെ പ്രത്യേകതയാണ്.

ഇതോടൊപ്പം ഓണം എക്‌സ്‌പോയുമുണ്ട്. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല്‍ ഓഫര്‍ മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫര്‍ണിച്ചറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്കുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോര്‍ട്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജമാണ്.

40 ദിവസം നീളുന്ന ഈ മഹാമേള ഒക്ടോബര്‍ 2 ന് സമാപിക്കും.
ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം പ്രസ് ക്ലബുമായി ബന്ധപ്പെടുക.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

പി ആര്‍ പ്രവീണ്‍ ( പ്രസ് ക്ലബ് പ്രസിഡന്റ്)., വിനീഷ് വി (ട്രഷറര്‍) , സുഭാഷ് ( കലാ ട്രസ്റ്റ്) , ശാസ്തമംഗലം ഗോപന്‍ (കലാ ട്രസ്റ്റ്്)

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − sixteen =