തീരദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഗുജറാത്തിലെ വിവിധ ജില്ലകളിലായി 15 പേര്‍ മരിച്ചു, 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു.ചൊവ്വാഴ്ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് പ്രവചിച്ച് ഗുജറാത്തില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജാഗ്രതാ നിര്‍ദേശം നല്‍കി.ചൊവ്വാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കരകവിഞ്ഞൊഴുകുന്ന നദികളിലും അഴുക്കുചാലുകളിലും കായലുകളിലും ആരും ഇറങ്ങാതിരിക്കാന്‍ പോലീസിന്റെ സഹായത്തോടെ പൂര്‍ണ്ണ ജാഗ്രതയും പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.