കടുത്തുരുത്തി: സഹോദരങ്ങള്‍ക്കൊപ്പം ബന്ധുവീട്ടില്‍ താമസിച്ചിരുന്ന ആറു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. ആലപ്പുഴ വട്ടയാല്‍ കുതിരപന്തി കടപ്പൂരത്ത് തയ്യില്‍ ആന്‍റണി മാര്‍ട്ടിന്‍-ബ്രിജിറ്റ് ആന്‍റണി ദമ്പതികളുടെ ഇളയ മകന്‍ ബെന്നി ആന്‍റണിയാണ് മരിച്ചത്.ആന്‍റണിയും ബ്രിജിറ്റും യുകെയില്‍ ജോലി ചെയ്യുകയാണ്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.
കഴിഞ്ഞ 11ന് ആപ്പാഞ്ചിറ മാന്നാറിലുള്ള മാളിയേക്കല്‍ റ്റിറ്റോയുടെ വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടികള്‍. റ്റിറ്റോയുടെ ഭാര്യ റീനയുടെ സഹോദരിയുടെ മക്കളാണ് മൂവരും. വീടിന് സമീപത്തെ ഫാമിനോട് ചേര്‍ന്നുള്ള കുളത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം ചൂണ്ടിയിടുമ്പോ
ഴാണ് അപകടം.കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് വീട്ടുകാരെത്തിയെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. ആല്‍ബി, ആന്‍ മരിയ എന്നിവര്‍ സഹോരങ്ങളാണ്. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.